കാവേരി തർക്കം; ബെംഗളൂരുവിൽ ബന്ദ് തുടങ്ങി

ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് നൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദ് തുടങ്ങി. രാവിലെ ആറ് മണി മുതലാണ് ബന്ദ് തുടങ്ങിയത്. 175ഓളം കന്നഡ സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി നഗരത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായാണ് ബന്ദ് തുടങ്ങിയത്. എന്നിരുന്നാലും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ക്രമസമാധാനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബെംഗളൂരുവിലെ ഓട്ടോ-ടാക്സി സേവനങ്ങളും ഇന്ന് ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളു. ഐടി കമ്പനികൾ ഇന്ന് വർക്ക് ഫ്രം ഹോം ആണ്. ഉച്ചയോടെ സംഘടനകൾ ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മെട്രോ, അവശ്യ സർവീസുകളിൽപ്പെടുന്ന ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫീസുകൾ എന്നിവ പതിവ് പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകൾ ഭാഗികമായി മാത്രമേ തുറന്നിട്ടുള്ളു. പ്രതിഷേധക്കാർ നഗരത്തിൽ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ബന്ദ് സമാധാനപരമായിരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
#BengaluruBandh: About 100 platoons of police has been deployed across Bengaluru, amid protests by several orgranisations in Karnataka over the release of #Cauvery river water to Tamil Nadu.
For more, follow live updates here:https://t.co/QYfTpv7auz pic.twitter.com/Ys3PNtWT2i
— The Indian Express (@IndianExpress) September 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
