ബെംഗളൂരുവിൽ ഇന്ന് ബന്ദ്; സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് കന്നഡ – കർഷക സംഘടനകൾ ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. ബന്ദിന് കെഎസ്ആർടിസി, ബിഎംടിസി തൊഴിലാളി യുണിയനുകൾ പിന്തുണ അറിയിച്ച സാഹചര്യത്തിൽ നഗരത്തിൽ പൊതുഗതാഗതം തടസപ്പെട്ടേക്കും.
ബന്ദിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ. എ. ദയാനന്ദ് നഗരത്തിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ സെക്ഷൻ 144 ഏർപ്പെടുത്തുമെന്നും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ഇതിനിടെ, ഫ്രീഡം പാർക്ക്, രാജ്ഭവൻ, ടൗൺഹാൾ എന്നിവിടങ്ങളിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധം അനുവദിക്കൂ എന്ന് പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
നഗരത്തിൽ ഓൺലൈൻ ക്യാബുകൾ പതിവുപോലെ സർവീസ് നടത്തും. മെട്രോ, ഒല, ഊബർ സർവീസുകൾ പതിവുപോലെ സർവീസ് ഉണ്ടായിരിക്കുമെന്ന് ഒല ഊബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു.
എന്നിരുന്നാലും, നഗരത്തിൽ റെസ്റ്റോറന്റുകൾ അടഞ്ഞുകിടക്കുമെന്ന് ബാംഗ്ലൂർ ഹോട്ടലിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി. സി. റാവു പറഞ്ഞു. അതേസമയം, സ്വകാര്യ ഗതാഗതം തടസ്സപ്പെട്ടേക്കാവുന്നതിനാൽ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ കരുതലോടെ ആസൂത്രണം ചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെട്ട് യാത്രാ അപ്‌ഡേറ്റുമായി എയർലൈൻ വിസ്താര രംഗത്തെത്തി. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഇന്ന് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളായ ബിജെപി, ജെഡിഎസ് എന്നിവയും ബന്ദിനെ പൂർണമായും പിന്തുണയ്ക്കുന്നുണ്ട്. ഇന്ന് എല്ലാ സ്ഥാപനങ്ങളും അടച്ച് ബന്ദിനെ പൂർണവിജയമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി.
All school in Bengaluru to remain closed today in view of #Bengalurubandh called by some farmers’ organisations as protests over the release of Cauvery river water to Tamil Nadu has intensified.https://t.co/7ZkjWkBOKg
— Mint (@livemint) September 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.