ബൈയപ്പനഹള്ളി – കെആർ പുരം മെട്രോ പാതയ്ക്ക് സുരക്ഷ കമ്മിഷണറുടെ അനുമതി

ബെംഗളൂരു: ബൈയപ്പനഹള്ളി – കെആർ പുരം മെട്രോ പാതയ്ക്ക് സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചു. കെംഗേരി – ചല്ലഘട്ട പാതയുടെ സുരക്ഷ പരിശോധന 29ന് നടത്തുമെന്നും മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) അറിയിച്ചു. ബൈയപ്പനഹള്ളി – കെആർ പുരം ഒക്ടോബർ മുതൽ കമ്മീഷൻ ചെയ്യുന്നതിൽ തടസമില്ലെന്ന് സിഎംആർഎസ് അറിയിച്ചതായി ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. കെംഗേരി – ചല്ലഘട്ട, കെആർ പുരം – ബൈയപ്പനഹള്ളി പാതകൾ മെട്രോ പർപ്പിൾ റൂട്ടിൽ ഉദ്ഘാടനത്തിന് ബാക്കിയുള്ള രണ്ട് ലൈനുകളാണ്. ഇരുലൈനുകൾക്കും സുരക്ഷ കമ്മീഷണർ അനുമതി നൽകിയാൽ ഒക്ടോബർ ആദ്യവാരത്തോടെ ഇവ വാണിജ്യ പ്രവർത്തനത്തിനായി തുറന്നേക്കും.
ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ 42.49 കിലോമീറ്റർ ദൂരം ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുന്ന ഇരുപാതകളും ഒരുമിച്ചു തുറക്കാനാണ് ബിഎംആർസിഎൽ ഉദ്ദേശിക്കുന്നത്. ഒരു വശത്തേക്ക് 60 രൂപയാകും ടിക്കറ്റ് നിരക്കായി ഈടാക്കുക. ഒറ്റത്തവണ യാത്ര 76 മിനിറ്റ് കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത തുറക്കുന്നതോടെ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 7 ലക്ഷമായി വർധിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
