കോവിഡിനേക്കാള്‍ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ലോകം മെല്ലെ കരകയറി വരുന്ന ഘട്ടത്തില്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ആരോഗ്യ വിദഗ്ധര്‍. ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇത് സര്‍വ്വനാശിയാകാനുള്ള സാധ്യത പതിമടങ്ങ് കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യുകെയിലെ വാക്സിൻ ടാസ്‌ക്ഫോഴ്സിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച കേറ്റ് ബിംഗ്ഹാം.
രോഗകാരിയെ കുറിച്ച് വ്യക്തതയില്ലാത്തത് കൊണ്ടാണ് രോഗത്തിന് ഡിസീസ് എക്‌സ് എന്ന പേര് നല്‍കിയിരിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയോ, ഫംഗസോ വഴിയാവും പടരുക. കുരങ്ങ്, പട്ടി തുടങ്ങി ഏതു മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക് ഡിസീസ് എക്‌സ് വ്യാപിക്കാമെന്ന് അദ്ദേഹം പറയുന്നു. ഡിസീസ് എക്സില്‍ നിന്നുള്ള ഭീഷണിയെ ലോകത്തിന് നേരിടേണ്ടി വന്നാല്‍, ‘ലോകം കൂട്ട വാക്സിനേഷൻ ഡ്രൈവുകള്‍ക്ക് തയ്യാറെടുക്കുകയും റെക്കോര്‍ഡ് സമയത്ത് ഡോസുകള്‍ നല്‍കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പുതിയ പകര്‍ച്ചവ്യാധിക്കെതിരായുള്ള വാക്‌സീൻ വികസിപ്പിക്കുകയാണ് യുകെയിലെ ഗവേഷകര്‍ എന്ന് ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കുന്നു. യുകെ ഗവണ്‍മെന്റിന്റെ അതീവ സുരക്ഷയുള്ള, വില്‍റ്റ്ഷയറിലുള്ള പോര്‍ട്ടണ്‍ ഡൗണ്‍ ലബോറട്ടറി കോംപ്ലക്‌സില്‍ ഇരുനൂറിലധികം ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 1918 മുതല്‍ 1920 വരെയുണ്ടായിരുന്ന സ്പാനിഷ് ഫ്ലൂവിന് സമാനമായിരിക്കുമെന്നും വരാനിരിക്കുന്ന രോഗമെന്നും കേറ്റ് പറയുന്നുണ്ട്.
1918-18 ഫ്ലൂവിന്റെ സമയത്ത് അമ്പത് ദശലക്ഷത്തോളം പേര്‍ ആഗോളതലത്തില്‍ മരണമടഞ്ഞു. അതേ മരണസംഖ്യ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് പറയുന്നത്. അത് നിലവിലുള്ള പല വൈറസുകളില്‍ ഒന്നില്‍നിന്നാകാമെന്നും കേറ്റ് പറയുന്നു. അറുപത്തിയേഴു ശതമാനത്തോളം മരണനിരക്കാണ് എബോളയ്ക്ക് ഉണ്ടായിരുന്നത്. പക്ഷിപ്പനിയും മെര്‍സ് വൈറസും നിരവധി പേരുടെ ജീവൻ ഇല്ലാതാക്കി. അതിനാല്‍ തന്നെ അടുത്തൊരു മഹാമാരി പ്രവചനാതീതമായിരിക്കും. മഹാമാരികളുടെ നിരക്ക് കൂടുന്നതിനേക്കുറിച്ചും കേറ്റ് പറയുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
