40 ദിവസത്തിനുള്ളിൽ ചത്തത് 10 കടുവകൾ; നീലഗിരി വനത്തിൽ പരിശോധന ശക്തമാക്കി

നീലഗിരി വനത്തിൽ 40 ദിവസത്തിനുള്ളിൽ 10 കടുവകൾ ചത്തതിനെ തുടർന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ ജില്ലയിലെത്തി വിശദമായ പരിശോധനകള്‍ നടത്തി.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ബെംഗളൂരു ഓഫിസില്‍ നിന്ന് ഐജി മുരളി, ദേശീയ വന്യജീവി സുരക്ഷാ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കൃപാ ശങ്കര്‍, ഡറാഡൂണില്‍ നിന്നും ഇന്ത്യ വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ ഡോ. രമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
കടുവകളുടെ ജഡങ്ങള്‍ കണ്ടെത്തിയ വന പ്രദേശം സംഘം സന്ദര്‍ശിച്ചു. വനത്തിലെ മറ്റു പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. കടുവകളുടെ മരണത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ വനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കടുവകൾ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.6 കടുവക്കുട്ടികളും 4 മുതിർന്ന കടുവകളുമാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ ചത്തത്. ഇതിൽ 2 കടുവകൾ ചത്തത് മാംസത്തിൽ വിഷം കലർത്തിയത് കൊണ്ടാണെന്ന് ഫോറെൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടുവക്കുഞ്ഞുങ്ങളുടെ മരണം ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ്. 2 കടുവകൾ ഏറ്റുമുട്ടലിലാണ് ചത്തത്.
അടുത്തിടെ സത്യമംഗലം വനത്തിൽ നിന്നും പിടികൂടിയ രാജസ്ഥാൻ സ്വദേശികളായ നാടോടികളിൽ നിന്ന് പുലിനഖം കണ്ടെത്തിയിരുന്നു. ഇത്തരം നാടോടികൾ വനത്തിൽ പുലി വേട്ട നടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.