നീലഗിരിയിലെ കടുവകളുടെ ദുരൂഹ മരണം; കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ അയച്ചു

കടുവകള്‍ ചത്തതിനെ തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) ഉദ്യോഗസ്ഥ സംഘത്തെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് അയച്ചു. 40 ദിവസത്തിനുള്ളില്‍ 10 കടുവകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം.
ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) മുരളി കുമാര്‍, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈംബ്രാഞ്ച് സൗത്ത് സോണ്‍ ഡയറക്ടര്‍ കിരുബ ശങ്കര്‍, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് സെന്റര്‍ സയന്റിസ്റ്റ് രമേഷ് കൃഷ്ണമൂര്‍ത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഈ കടുവകളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ കണ്ടുപിടിക്കുകയും കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ദൗത്യം. ഓഗസ്റ്റ് 16-ന് സിഗൂര്‍ മേഖലയില്‍ രണ്ട് കടുവക്കുട്ടികള്‍ ചത്തിരുന്നു. പിന്നീട് എട്ടോളം കടുവകള്‍ തുടരെ ചത്തു. ഇതിന് പിന്നാലെ ആഗസ്റ്റ് 17ന് നടുവട്ടത്തും ആഗസ്റ്റ് 31ന് മുതുമലയിലും കടുവകള്‍ ചത്തിരുന്നു.
കൂടാതെ, സെപ്തംബര്‍ ഒമ്പതിന് അവലാഞ്ചിയില്‍ വിഷം കലര്‍ത്തിയ മാംസം ഉപയോഗിച്ച് രണ്ട് കടുവകളെ കൊന്നതായും കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 17 നും 19 നും ഇടയില്‍ കുന്നൂരില്‍ നാല് കടുവക്കുട്ടികള്‍ കൂടി ചത്തിരുന്നു. പിന്നീട് രണ്ട് കടുവകളെ കാണാതായതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.