ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി

ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി. 2022ലെ വിധി പുനപരിശോധിക്കാന്‍ സുപ്രീകോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ഇഡിയുടെ പ്രത്യേക അധികാരത്തിൽ ഉൾപ്പെടുന്ന, അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് എഫ്ഐആർ നല്‍കേണ്ടതില്ലെന്ന വിധി, കര്‍ശന ജാമ്യ ഉപാധികള്‍ എന്നിവ പുനപരിശോധിക്കും. ഒക്ടോബർ 18 മുതൽ ഹർജികളിൽ വാദം തുടർ കേൾക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസുകളില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച വിധിക്ക് എതിരായ പുനപരിശോധന ഹര്‍ജികളിൽ സുപ്രീം കോടതിയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസ് എസ്. കെ. കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് ബെല എം. ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുക. 2002-ലെ കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമത്തിൽ ഇഡിക്ക് വേണ്ടി ഏർപ്പെടുത്തിയ സുപ്രധാന വകുപ്പുകളാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി ശരിവച്ചത്.
ഇഡി ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫോർമേഷൻ റിപ്പോർട്ട് ആഭ്യന്തര രേഖയാണെന്നും എഫ്ഐആര്‍ എന്ന നിലയില്‍ കണക്കാക്കാനാവില്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് കൈമാറേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇഡി കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇരട്ട വ്യവസ്ഥകളും സുപ്രീംകോടതി ശരിവെച്ചിരുന്നു. കള്ളപ്പണക്കേസില്‍ കുടുങ്ങിയാല്‍ നിരപരാധിയെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിക്കാണ് എന്ന വ്യവസ്ഥതയും 2022ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു.
സുപ്രധാനമായ ഇഡിയുടെ ഈ വ്യവസ്ഥകളാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിശോധിക്കുക. 2022 ലെ വിധിയുടെ സാധുത അന്ന് തന്നെ വിമര്‍ശവിധേയമായതായിരുന്നു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ഉൾപ്പടെ നൽകിയ പുനപരിശോധന ഹർജികളാണ് സുപ്രീം കോടതി ഇപ്പോൾ വീണ്ടും പരിഗണിക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
