കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും സംഘർഷം

കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച വിദ്യാര്‍ഥികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷ പശ്ചാത്തലത്തില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പൂരില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി.
കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മെയ്‌തെയ് വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തി. 24 മണിക്കൂറിനുളളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ കല്ലേറിയുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.
മെയ്‌തെയ് വിഭാഗം വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളും അക്രമാസക്തമായി. കലാപകാരികള്‍ മണിപ്പുരിലെ തൗബാലില്‍ ബിജെപിയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പുരില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി. മെയ്‌തെയ് ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ് വരയിലെ 19 പോലീസ് സ്റ്റേഷനുകളും അസമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.