പോലീസ് ഉദ്യോഗസ്ഥന് വിളമ്പിയ ഭക്ഷണത്തിൽ ചത്ത എലി; ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരു ബന്ദ് ഡ്യൂട്ടിയിൽ നിയോഗിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് വിളമ്പിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. സംഭവത്തിൽ ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമയ്ക്കെതിരെ വിദ്യാരണ്യപുര പോലീസ് കേസെടുത്തു.
ഹോട്ടലിൽ നിന്നും മൊത്തം 180 ഭക്ഷണപ്പൊതികളാണ് ബന്ദ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി വാങ്ങിയിരുന്നതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. യശ്വന്ത്പുർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഒരു ജീവനക്കാരന് ലഭിച്ച ഭക്ഷണപ്പൊതിയിലായിരുന്നു ചത്ത എലിയെ കണ്ടത്. ഇതോടെ മറ്റ് ഉദ്യോഗസ്ഥരോടും ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ടതായി അനുചേത് പറഞ്ഞു.
ബന്ദ് ഡ്യൂട്ടിയിൽ നിയോഗിച്ച 180 ട്രാഫിക്, ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ വിദ്യാരണ്യപുരയിലെ ഒരു ഹോട്ടലിൽ തിങ്കളാഴ്ച രാത്രി ഏൽപ്പിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായി അനുചേത് കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
