കർണാടക ബന്ദ് പൂർണവിജയമാക്കുമെന്ന് കന്നഡ സംഘടനകൾ

ബെംഗളൂരു: കാവേരി വിഷയത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 29ന് നടത്തുന്ന കർണാടക ബന്ദ് പൂർണ വിജയമാക്കി തീർക്കുമെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. ബന്ദ് ദിവസത്തിൽ യാതൊരു വിധ ഗതാഗതവും അനുവദിക്കില്ലെന്നും വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടച്ചിടുമെന്നും സംഘടനകൾ അറിയിച്ചു.
ബന്ദിന്റെ ഭാഗമായി സംഘടനകൾ വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബെംഗളൂരുവിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ പ്രതിഷേധ മാർച്ച് നടത്തും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ഇതിൽ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഹൈവേകളും ടോൾ ഗേറ്റുകളും ഉപരോധിക്കും. റെയിൽവെ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള റോഡുകളും തടയും. 1900-ലധികം സംഘടനകളും അസോസിയേഷനുകളും കന്നഡ അനുകൂല സംഘടനകളുമാണ് ബന്ദിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കരുതെന്നും സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ഉറച്ച നിലപാട് സ്വീകരിക്കണമെന്നും സംഘടന നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. അതേസമയം ബന്ദ് തടയില്ലെന്നും എന്നാൽ ജനജീവിതം തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സുരക്ഷ ഉറപ്പാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.