നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിൻമാറിയ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയതിന് 17കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കല്ലാച്ചി ടൗണില്‍ വച്ചാണ് വിദ്യാര്‍ഥിനിക്ക് കുത്തേറ്റത്. പ്രതി വാണിമേല്‍ നിടുംപറമ്പ് നടുത്തറേമ്മല്‍ കോട്ട അര്‍ഷാദിനെ (28) നാദാപുരം പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട് തടയാനെത്തിയ കല്ലാച്ചി പി.പി. സ്റ്റോര്‍ ഉടമ പി.പി. അഫ്സല്‍(45)നും പരിക്കേറ്റു.
വിവാഹത്തില്‍ നിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞു. നഴ്സറി അദ്ധ്യാപക കോഴ്സ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അക്രമിച്ചത്. ആദ്യം പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചു. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ബലമായി കീഴ്പ്പെടുത്തി. അതിനിടെയാണ് അഫ്സലിന് ഇടതുകൈക്ക് കുത്തേറ്റത്. നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിക്ക് നാല് തുന്നുണ്ട്. എട്ടുമാസം മുമ്പാണ് പ്രവാസിയായ അര്‍ഷാദും യുവതിയും തമ്മില്‍ വിവാഹം നിശ്ചയിച്ചത്.
പിന്നീട് അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് പിൻവാങ്ങാൻ പെണ്‍കുട്ടി തീരുമാനിച്ചു. ഇതോടെ അര്‍ഷാദ് ഫോണ്‍വഴിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം താമസം മാറ്റിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.