ആഡംബര വിവാഹങ്ങൾ നടത്തുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: പണം കടം വാങ്ങി ആഡംബര വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് നിർദേശിച്ചു. ശ്രീമലൈ മഹാദേശ്വരസ്വാമി ക്ഷേത്ര വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രം തിയേറ്റർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ലളിതമായ വിവാഹ ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആഡംബര വിവാഹങ്ങൾ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും മേൽ ചുമത്തുന്ന അധികഭാരമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത് പലപ്പോഴും ജീവിതകാലം മുഴുവൻ ജനങ്ങളെ കടബാധ്യതയിലേക്ക് നയിക്കുന്നു. ലളിതമായ വിവാഹങ്ങൾ കൂടുതൽ പ്രായോഗികവും ഉത്തരവാദിത്തമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഡംബര വിവാഹങ്ങൾ അധികമാകുന്ന സാഹചര്യത്തിൽ ഇത്തരം വിവാഹങ്ങൾക്ക് നികുതി ചുമത്താനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഡംബര വിവാഹങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.