കാവേരി തർക്കം; പ്രതിഷേധ പ്രകടനം നടത്തി പ്രതിപക്ഷ പാർട്ടികൾ

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി പ്രതിപക്ഷ പാർട്ടികൾ. തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നൽകണമെന്ന് കാവേരി ജല അതോറിറ്റിയുടെ ഉത്തരവിനെതിരെ ബെംഗളൂരുവിലാണ് ബിജെപിയും ജെഡിഎസും സംയുക്ത പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ ഇരുവരും തമിഴ്‌നാടിന്റെയും ഡി.എം.കെയുടെയും ആളുകളാണെന്നും ആരോപിച്ചു.
വിധാൻ സൗധയ്ക്കു മുമ്പിൽ ഗാന്ധിപ്രതിമക്ക് സമീപം മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സംസ്ഥാനം വരൾച്ചയുടെ വാക്കിലാണ്. കർഷക സഹോദരങ്ങൾക്ക് കൃഷി ചെയ്യാനോ കുടിക്കാനോ വെള്ളം ലഭ്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകുന്നത് സ്വന്തം കർഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് യെദിയൂരപ്പ പറഞ്ഞു.
കേസ് സുപ്രീംകോടതിയിലായതിനാൽ പ്രധാനമന്ത്രിക്ക് ഇടപെടാനാകില്ലെന്നും യെദിയൂരപ്പ പറഞ്ഞു. കാവേരിവിഷയം സർക്കാർ ഗൗരവമായിട്ടല്ല എടുക്കുന്നതെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബി.വൈ. വിജയേന്ദ്ര എംഎൽഎ പറഞ്ഞു. വ്യാഴാഴ്ച മുതൽ ഒക്ടോബർ 15 വരെ തമിഴ്‌നാടിന് 3,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടക സർക്കാരിനോട് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നേരത്തെ 5000 ഘനയടി ജലം നൽകാനായിരുന്നുമു ഉത്തരവ്. എന്നാൽ കർണാടകയുടെ സ്ഥിതി കണക്കിലെടുത്ത് ജലത്തിന്റെ അളവ് കുറയ്ക്കുകയായിരുന്നു.
Former CM H.D. Kumaraswamy and B.S. Yediyurappa, along with BJP and JDs leaders protest against Karnataka government’s decision to release #Cauvery river water to Tamil Nadu, in Bengaluru. 🎥 Murali Kumar K pic.twitter.com/3MK3eJTY8i
— The Hindu-Bengaluru (@THBengaluru) September 27, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.