ബന്നാർഘട്ട പാർക്കിൽ നാല് മാനുകൾ കൂടി ചത്തു

ബെംഗളൂരു: ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ നാല് മാനുകൾ കൂടി ചത്തു. സെന്റ് ജോൺസ് കോളേജ് പരിസരത്ത് നിന്നും പിടികൂടി പാർക്കിലേക്ക് എത്തിച്ച 37 മാനുകളിൽ നിന്നുള്ള നാലെണ്ണമാണ് ചത്തത്. ഇവയിൽ 19 മാനുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതോടെ പാർക്കിലെ മാനുകളുടെ മരണസംഖ്യ 23 ആയി.
സെന്റ് ജോൺസിൽ നിന്നും പിടികൂടിയ മാനുകളെ 10 ദിവസത്തെ ക്വാറന്റൈനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് പാർക്കിലേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 27 വരെയുള്ള കാലയളവിലാണ് 23 മാനുകൾ ചത്തത്. വിദഗ്‌ദ്ധരായ മൃഗഡോക്ടർമാരുടെ ഒരു സംഘം ശേഷിക്കുന്ന മാനുകൾക്ക് ആവശ്യമായ വൈദ്യചികിത്സ നൽകുന്നുണ്ട്. ശേഷിക്കുന്ന മാനുകൾ മരുന്നുകളോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നതായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.
മാനുകൾ ചത്തതിന്റെ കൃത്യമായ കാരണം ഫോറെൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ വ്യക്തമാകുവെന്ന് സെൻ പറഞ്ഞു. ഓഗസ്റ്റ് 22 നും സെപ്റ്റംബർ 5നും ഇടയിൽ പാർക്കിൽ കൊണ്ടുവന്ന ഏഴ് പുള്ളിപുലികളും ചത്തിരുന്നു. പാർക്കിലെ വന്യമൃഗങ്ങളുടെ മരണസംഖ്യ കുറയ്ക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.