നിരന്തരം മര്‍ദിച്ചു, വസ്ത്രം വലിച്ചുകീറി; ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്പാ മാനേജര്‍

ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച് സ്പാ മാനേജര്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാലക്സി സ്പായുടെ മാനേജര്‍ മുഹ്സിന്‍ ഹുസൈനാണ് 24 കാരിയെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗുജറാത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ മുഹ്സിൻ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നാലു മിനിറ്റോളം നീണ്ട ക്രൂര മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനമേറ്റ് രണ്ടു ദിവസത്തിനു ശേഷവും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രചരിക്കുകയും ചെയ്തതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബൊഡാക്‌ദേവ് പോലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് നല്‍കുകയും സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പ്രതി യുവതിയുടെ മുഖത്തടിക്കുകയും, മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പ്രതി യുവതിയെ വലിച്ചിഴച്ച് സ്പായ്ക്കുള്ളിലേക്ക് കൊണ്ടുപോവുകയും മര്‍ദ്ദനം തുടരുകയും, യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
