ഹാരി പോട്ടര്‍ നടൻ മൈക്കിള്‍ ഗാംബോണ്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ സര്‍ മൈക്കിള്‍ ഗാംബൻ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഹാരി പോട്ടര്‍ സീരീസിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ താരമാണ് മൈക്കിള്‍ ഗാംബൻ.
അഞ്ച് ദശാബ്ദക്കാലത്തിലേറെ ടിവി, സിനിമ, നാടകം, റേഡിയോ എന്നിവയില്‍ മൈക്കിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ ബ്രിട്ടീഷ് അക്കാദമി ഫിലിം പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഹാരി പോട്ടറിലെ വേഷത്തിനൊപ്പം, ഐടിവി സീരീസായ മൈഗ്രറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂള്‍സ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ ‘ദി സിംഗിംഗ് ഡിറ്റക്ടീവി’ലെ ഫിലിപ്പ് മാര്‍ലോ എന്നിങ്ങനെയുള്ള കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ലണ്ടനിലെ റോയല്‍ നാഷണല്‍ തിയേറ്ററില്‍ നിന്ന് കരിയര്‍ ആരംഭിച്ച അദ്ദേഹം നിരവധി ഷേക്സ്പീരിയൻ നാടകങ്ങളില്‍ സുപ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. വിനോദ വ്യവസായത്തിലെ ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് 1998 ല്‍ അദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.