ലോകകപ്പ് കളിക്കാൻ ഇന്ത്യയിലെത്തിയ ക്രിക്കറ്റ് ടീമിനെ മന്ത്രോച്ചാരണങ്ങളോടെ എതിരേറ്റ് ആരാധകൻ

ബെംഗളൂരു: ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്സ് ടീമിനെ ബെംഗളൂരു വിമാനത്താവളത്തില്‍ മന്ത്രോച്ചാരണങ്ങളോടെ എതിരേറ്റ് ആരാധകന്‍. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ നെതര്‍ലന്‍ഡ്സ് താരത്തെ അടുത്ത് നിര്‍ത്തി ആരാധകന്‍ ഓം ഹ്രീം എന്ന് ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. ആരാധകന്‍റെ മന്ത്രോച്ചാരണം കഴിയും വരെ ക്ഷമയോടെ കാത്തു നിന്നതിനുശേഷമാണ് നെതര്‍ലന്‍ഡ് താരം വിമാനത്താവളം വിട്ടത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അനുഗ്രഹം കിട്ടിയെന്ന അടിക്കുറിപ്പോടെ നെതര്‍ലന്‍ഡ് ടീം അംഗമാണ് ഇതിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചത്.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെപ്പോലും അട്ടിമറിച്ചാണ് നെതര്‍ലന്‍ഡ്സ് ഇത്തവണ ലോകകപ്പിന്‍റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. നേരത്തെ ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്സ് താരങ്ങള്‍ നെറ്റ് ബൗളര്‍മാരെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 120 കിലോ മീറ്റര്‍ വേഗത്തലെങ്കിലും പന്തെറിയാനാവുന്നരോ മിസ്റ്ററി സ്പിന്നര്‍മാരോ ആയ യുവതാരങ്ങളെ ആയിരുന്നു നെതര്‍ലന്‍ഡ്സിന്‍റെ ലോകകപ്പ് ക്യാംപിലേക്ക് നെറ്റ് ബൗളര്‍മാരായി ക്ഷണിച്ചത്. സംഭവം ഏറെ വിവാദമായതോടെ ടീം പരസ്യം പിൻവലിച്ചിരുന്നു.
Blessed at the Bengaluru airport. 🙏
Incredible India. 🇮🇳 pic.twitter.com/5TYGYciyaN
— Cricket🏏Netherlands (@KNCBcricket) September 28, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.