ചർച്ചകൾ വിഫലം; നാളെ കർണാടക ബന്ദ്

ബെംഗളൂരു: കാവേരി വിഷയത്തിൽ സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്ന് വ്യക്തമാക്കി കന്നഡ സംഘടനകൾ. ഇതോടെ നാളെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. കർണാടക ബന്ദിന്റെ പശ്ചാത്തലത്തിൽ ഇന്ന് അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കി. മുന്‍കൂർ അനുമതി വാങ്ങിക്കാതെയുള്ള ഏതൊരു പ്രതിഷേധത്തേയും ശക്തമായി നേരിടുമെന്നും പോലീസ് മേധാവി പറഞ്ഞു.
ബന്ദുമായി ബന്ധപ്പെട്ട് ഒരു സംഘടനയും പോലീസ് വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ബന്ദിന് അനുമതി വാങ്ങിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. വെള്ളിയാഴ്ചത്തെ ബന്ദിൽ നിയമം കയ്യിലെടുക്കുന്നവർക്ക് കർശന നടപടികള്‍ നേരിടേണ്ടി വരും. ബലമായി കടകള്‍ അടപ്പിക്കാനോ യാത്രാ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാർ ഫ്രീഡം പാർക്കിലേക്ക് മാർച്ച് നടത്തുമെന്ന് കന്നഡ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ബന്ദിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ വിപുലമായ പ്രതിഷേധ ജാഥയും പരിപാടികളും നടത്തുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. ബന്ദ് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണെന്നും ഹൈവേകൾ, ടോൾ ഗേറ്റുകൾ, വിമാനത്താവളങ്ങളിലേക്കുള്ള റോഡുകൾ എന്നിവ ഉപരോധിക്കുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.
അതേസമയം ബിഎംടിസി, കെഎസ്ആർടിസി ബസുകൾ പതിവ് പോലെ സർവീസ് നടത്തിയേക്കും. മെട്രോ സർവീസുകളും തടസപ്പെടില്ല. വഴിയോര കച്ചവടക്കാർ ബന്ദിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തുടനീളം വഴിയോരക്കച്ചവടക്കാരുടെ സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് കർണാടക സ്ട്രീറ്റ് വെണ്ടർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രംഗസ്വാമി അറിയിച്ചു. ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനും ഒല ഊബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളും ബന്ദിൽ പങ്കെടുക്കും.
കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കന്നഡ അനുകൂല സംഘടനകളും, കർഷക സംഘടനകളും പ്രതിഷേധം നടത്തിവരികയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് സംഘടനകൾ ബെംഗളൂരുവിൽ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് നാളെ നടക്കുന്ന കർണാടക ബന്ദ്.
Tomorrow, on 29th September 2023, several organizations in Karnataka are uniting for a state-wide bandh to protest against the release of Cauvery water to Tamil Nadu. The Bengaluru Commissioner of Police emphasises on Supreme Court’s ruling that all forms of bandh are forbidden.… pic.twitter.com/wANHedBtct
— ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice (@BlrCityPolice) September 28, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.