കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിച്ച ഓണാഘോഷം ബ്രൂക്ക്ഫീല്‍ഡ് സി.എംആര്‍ഐടി ഓഡിറ്റോറിയത്തില്‍ നടന്നു. സമാജം വൈസ് പ്രസിഡന്റുമാരായ ശാന്ത എന്‍ കെ, ഗോപാലകൃഷ്ണന്‍ എം എന്നിവര്‍ ചേര്‍ന്ന് ആഘോഷത്തിന് തിരിതെളിയിച്ചു. സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, 10 -12 ക്ലാസ്സുകളില്‍ നിന്നും മികച്ചവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അനുമോദനം, സമാജത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയവര്‍ക്കുള്ള അഭിനന്ദനം എന്നിവ ചടങ്ങില്‍ നടന്നു.
തുടര്‍ന്ന് സമാജം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. പൊതുസമ്മേളനത്തില്‍ പി. സി മോഹന്‍ എം.പി, മഞ്ജുള ലിംബാവലി എം എല്‍ എ, പ്രശസ്ത ഗായകനായ ശ്രീനാഥ്, സിനിമ-ടെലിവിഷന്‍ താരങ്ങളായ കലാഭവന്‍ രാഗേഷ്, ശിവദാസ് മട്ടന്നൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സമാജം പ്രസിഡണ്ട് രജിത്ത് ചെനാരത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും, ട്രഷറര്‍ സന്തോഷ് കെ നന്ദിയും പറഞ്ഞു. ഓണസദ്യയും ഉണ്ടായിരുന്നു. തുടര്‍ന്ന് മെഗാഷോ അരങ്ങേറി. ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് നയിച്ച സംഗീതവിരുന്നും, സിനിമ-ടെലിവിഷന്‍ താരങ്ങളായ കലാഭവന്‍ രാഗേഷ്, ശിവദാസ് മട്ടന്നൂര്‍ എന്നിവര്‍ ഒരുക്കിയ ഹാസ്യപരിപാടികളും ശ്രദ്ധേയമായി.
കെട്ടിട-ഭവന നിര്‍മ്മാതാക്കളായ ഇ.എല്‍.വി ഗ്രൂപ്പ്, ആരോഗ്യരംഗത്തെ പ്രമുഖരായ കിന്‍ഡര്‍ ഹോസ്പിറ്റല്‍ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യപ്രായോജകര്‍.
ചിത്രങ്ങള്‍
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
