മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി.പി ഹൗസില്‍ ആലിക്കോയയുടെയും റൈഹാനത്തിന്റെയും മകന്‍ അലി റഷാദ് (35) നെയാണ് ജെ പി നഗറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ അലി റഷാദ് ഒറ്റയ്ക്കാണ് ഇവിടെ താമസം. ഇന്ന് രാവിലെ മുതല്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ താമസസ്ഥലത്തുള്ള ഒരു മലയാളി കടക്കാരനെ വിവരമറിയിച്ചു. കടക്കാരന്‍ താമസ സ്ഥലത്തെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയില്‍ ആയിരുന്നു. തുടര്‍ന്ന് പോലീനെ വിവരമറിയിക്കുകയും പോലീസ് എത്തി വാതില്‍പ്പൊളിച്ച് അകത്തേക്ക് കടന്നപ്പോള്‍ റഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ബെംഗളൂരുവിലെ ബെക്ടന്‍ ഡിക്കിന്‍സണ്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു അലി റഷാദ്. സഹോദരന്‍: റജീസ് മുഹമ്മദ്, സഹോദരി: പരേതയായ റഫ്സീന ന.
മൃതദേഹം കിംസ് ആശുപത്രിയിലാണ് ഉള്ളത്. ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശമായ കോഴിക്കോടെക്ക് മൃതദേഹം കൊണ്ടു പോകും, ഖബറടക്കം മാത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
