മെട്രോ മിത്ര ആപ്പ് പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ തുടർ യാത്ര ഉറപ്പാക്കുന്നതിനുള്ള ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ (എആർഡിയു) മെട്രോ മിത്ര ആപ്പ് പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ടത്തിൽ ജയനഗർ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ആപ്പ് പ്രവർത്തിക്കുക. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിൽ തുടർ യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്.
സെപ്റ്റംബർ 27നാണ് ആപ്പ് പുറത്തിറക്കിയത്. നേരത്തെ സെപ്റ്റംബർ 25ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ നേരിട്ടതിനാൽ നീട്ടിവെക്കുകയായിരുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ജയനഗർ, ആർവി റോഡ് മെട്രോ സ്റ്റേഷനുകളിൽ നടത്തിയ സർവീസിൽ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ചാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ, ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലേക്കും ആപ്ലിക്കേഷൻ വ്യാപിപ്പിക്കുമെന്ന് ബെംഗളൂരു ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി രുദ്രമൂർത്തി പറഞ്ഞു.
മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യുആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്താണ് മെട്രോ മിത്രയുടെ സേവനങ്ങൾ ഉപയോഗിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.