ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് ഊരുവിലക്ക് കൽപ്പിച്ച് ഗ്രാമമുഖ്യൻമാർ

ബെംഗളൂരു: ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിനാൽ കുഞ്ഞുമായി നാടുവിടാൻ ബധിര-മൂക യുവതിക്ക് ഗ്രാമമുഖ്യരുടെ ശാസനം. ചിത്രദുർഗ ജില്ലയിലെ എൻ. ദേവനഹള്ളി ഗ്രാമത്തിലെ സാവിത്രമ്മയ്ക്കും കുഞ്ഞിനുമാണ് ഗ്രാമമുഖ്യർ ഊരുവിലക്ക് കല്പിച്ചത്. ജോലിസ്ഥലത്ത് നിന്ന് തന്നെപ്പോലെ കേൾവിക്കും സംസാരത്തിനും വൈകല്യമുള്ള ആന്ധ്രപ്രദേശ് സ്വദേശി മണികാന്തനെ (27) സവിത്രമ്മ ഇഷ്ടപ്പെട്ട് 2021ൽ വിവാഹിതരാവുകയായിരുന്നു. റെഡ്ഡി വിഭാഗക്കാരനായ യുവാവും ഗ്രൻഡ ജോഗി വിഭാഗത്തിലെ യുവതിയും തമ്മിലുള്ള വിവാഹം ഗ്രാമമുഖ്യന്മാർ അംഗീകരിച്ചിരുന്നില്ല. സവിത്രമ്മയുടെ രക്ഷിതാക്കളിൽനിന്ന് 30,000 രൂപ പിഴയീടാക്കുകയും നവ ദമ്പതികളെ നാടുകടത്തുകയുമാണ് ചെയ്തത്.
പിന്നീട് ഇരുവരും ബെംഗളൂരുവിലെ ജോലിസ്ഥലത്താണ് താമസിച്ചത്. എന്നാൽ ഗർഭിണിയായതോടെ യുവതി സ്വന്തം ഗ്രാമത്തിലെ വീട്ടിൽ എത്തി ഒളിച്ചു കഴിഞ്ഞു. പ്രസവം അറിഞ്ഞ പരിസരത്തെ സ്ത്രീകൾ വിവരം ഗ്രാമമുഖ്യരെ അറിയിച്ചു. തുടർന്നാണ് ഊരുവിലക്ക്. സംഭവം യുവതി പഠിച്ച ബധിര വിദ്യാലയം അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അമ്മയേയും കുഞ്ഞിനേയും വനിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം വനിത-ശിശുക്ഷേമ അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
