ഹംപിയെ മികച്ച ടൂറിസം വില്ലേജായി കേന്ദ്രം പ്രഖ്യാപിച്ചു

ബെംഗളൂരു: ഹംപിയെ മികച്ച ടൂറിസം വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ നോഡൽ ഏജൻസിയും റൂറൽ ടൂറിസവും റൂറൽ ഹോംസ്റ്റേയും ചേർന്നാണ് മികച്ച ടൂറിസം വില്ലേജ് തിരഞ്ഞെടുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. രാജ്യത്തുടനീളമുള്ള 31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 795 ഗ്രാമങ്ങളാണ് മത്സരത്തിലേക്ക് അപേക്ഷിച്ചത്. സുസ്ഥിര വികസനം അടക്കമുള്ള ഒമ്പത് ഘടകങ്ങൾ പരിഗണിച്ചാണ് ഹംപിയെ മികച്ച വില്ലേജായി കേന്ദ്രം തിരഞ്ഞെടുത്തത്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്ര ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണെന്ന് കർണാടക ടൂറിസം, നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ.പാട്ടീൽ പറഞ്ഞു.
#Hampi won another laurel as it was selected as the Best Tourism Village of India – 2023. A commendable achievement for the @UNESCO World Heritage Site of @KarnatakaWorld#VisitIndiaYear2023 #India #Karnataka #tourism pic.twitter.com/reYOYLuAa3
— India Tourism Bengaluru (@IndiaTourismBa2) September 29, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.