നോർക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി; 107 നഴ്‌സുമാർ ജർമനിയിലെത്തി, ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് നോര്‍ക്ക റൂട്ട്സ്

കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പദ്ധതി വിജയത്തിലേക്ക്. നാലു ഘട്ടങ്ങള്‍ പിന്നിട്ട ട്രിപ്പിള്‍ വിന്‍ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറു നഴ്സുമാര്‍ ജര്‍മ്മനിയിലെത്തി. ജർമനിയില്‍ 27 സ്ഥലങ്ങളിലെ 33 സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഇന്നലെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്നു. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിദേശത്തും നോർക്ക ഒപ്പമുണ്ടാകുമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ നിമിഷം നോര്‍ക്കയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് സി.ഇ.ഒ ശ്രീ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം. ടി.കെ, ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി പ്രതിനിധി നദീന്‍ സ്നൈഡ്ലര്‍, ബിയാങ്ക ജെയ്സ്, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ പ്രതിനിധി ലിജു ജോര്‍ജ്ജ്, ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സുധ പ്രദീപ് ജര്‍മ്മനിയില്‍ നിന്നുളള പ്ലേയ്സ്മെന്റ് ഓഫീസര്‍മാര്‍, ഗോയ്ഥേയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.
മൂന്നു ഘട്ടമായി നടന്ന അഭിമുഖങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 700 പേരുടെ ജർമൻ ഭാഷാ പഠനം പുരോഗമിക്കുകയുമാണ്. നാലാംഘട്ടം അഭിമുഖവും പൂർത്തിയായപ്പോൾ 1100 ഉദ്യോഗാർഥികളെയാണ് തെരഞ്ഞെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.