തന്റെ സിനിമയ്ക്ക് കാവേരി ജലതര്‍ക്കവുമായി ബന്ധമില്ലെന്ന് നടൻ സിദ്ധാര്‍ത്ഥ്

ബെംഗളൂരു: കാവേരി ജല തര്‍ക്കം കാരണം തന്റെ പുതിയ സിനിമയായ ചീറ്റായുമായി ബന്ധപ്പെട്ട പരിപാടി റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സിനിമയ്ക്ക് തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കവുമായി യാതൊരു ബന്ധമില്ലെന്നും, വിവാദങ്ങങ്ങള്‍ സിനിമയ്ക്ക് നഷ്ടങ്ങളുണ്ടാക്കിയെന്നും നടന്‍ പറഞ്ഞു.
ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാന്‍ പ്രത്യേക സ്‌ക്രീനിങ്ങിന് പദ്ധതിയിട്ടിരുന്നു. ചെന്നൈയിലും കൊച്ചിയിലും നടന്നത് പോലെ 2000 വിദ്യാര്‍ഥികള്‍ക്കും കൂടാതെ കന്നഡ സിനിമാ താരങ്ങള്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ ബന്ദ് കാരണം എല്ലാ പദ്ധതികളും റദ്ദാക്കേണ്ടി വന്നുവെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. നല്ലൊരു സിനിമ കാണാനും പ്രശംസിക്കാനുമുള്ള ജനങ്ങളുടെ അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സിനിമ കാണാമായിരുന്നുവെന്നും എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.