ഏഷ്യന്‍ ഗെയിംസ്; ഇന്ത്യ – പാക് നിർണായക പോരാട്ടം ഇന്ന്

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഏറ്റവും നിർണായകമായ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇന്ന്. പൂള്‍ എയില്‍ കളിച്ച മൂന്ന് കളികളും ജയിച്ച് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും പാകിസ്താനും. ഇന്നത്തെ കളിയിലും ജയിച്ച് തുടര്‍ച്ചയായ നാലാം ജയമാണ് പൂളില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. പൂൾ ജേതാക്കളെ തീരുമാനിക്കുന്ന മത്സരമാണിത്.
കഴിഞ്ഞ രണ്ട് കളികളില്‍ ഭാരതം താരതമ്യേന ദുര്‍ബലരായ എതിരാളികളായ ഉസ്ബക്കിസ്ഥാനെ 16-0നും സിംഗപ്പൂരിനെ 16-1നും ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് കളികളിലും ഹാട്രിക്കടിച്ച മന്‍ദീപും ഉസ്ബക്കിസ്ഥാനെതിരെ നാലും സിംഗപ്പൂരിനെതിരെ രണ്ടും ഗോളടിച്ച വരുണ്‍ കുമാറും സിംഗപ്പൂരിനെതിരെ നാല് ഗോളിച്ച ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് സിങ്ങും ജപ്പാനെതിരെ രണ്ട് ഗോളടിച്ച അഭിഷേകും ഉള്‍പ്പെടുന്ന ഇന്ത്യൻ ടീം ഉജ്ജ്വല ഫോമിലാണ്.
നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ തകർത്താണ് സെമി സാധ്യത ഇന്ത്യ ഉറപ്പിച്ചത്. ഇരട്ട ഗോളുകൾ നേടിയ അഭിഷേകാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. 13, 48 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 24-ാം മിനിറ്റിൽ മൻദീപ് സിങ്ങും 34-ാം മിനിറ്റിൽ അമിത് രോഹിദാസും ഇന്ത്യയ്ക്കായി സ്കോർ ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.