എൻഡിഎ-ജെഡിഎസ് സഖ്യം; അതൃപ്തി പ്രകടിപ്പിച്ച് കർണാടക ജെഡിഎസ് അധ്യക്ഷൻ

ബെംഗളൂരു: എൻഡിഎ-ജെഡിഎസ് സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർണാടക ജെഡിഎസ് അധ്യക്ഷൻ സി.എം.ഇബ്രാഹിം. ജെഡിഎസ്–എൻഡിഎ സഖ്യ രൂപീകരണത്തിനു മുമ്പ് തന്നോട് അഭിപ്രായം തേടിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കൈ കൊടുക്കുന്നതിനു മുമ്പ് താനുമായി പാർട്ടി കൂടിയാലോചന നടത്തിയില്ലെന്നാണു സി.എം.ഇബ്രാഹിമിന്റെ ആരോപണം.
തന്റെ കാഴ്ചപ്പാടിൽ ജെഡിഎസ്–എൻഡിഎ സഖ്യം നിലനിൽക്കുന്നില്ല. ഡൽഹിയിൽ വച്ചു കൂടിക്കാഴ്ച നടന്നതിന്റെ അർത്ഥം സഖ്യം രൂപീകരിച്ചെന്നല്ല. ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജെഡിഎസ് നേതാവ് കെ.എ.തിപ്പേസ്വാമി വിവരങ്ങളറിയിക്കാൻ എന്നെ വിളിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരം ഉപയോഗിച്ച് സഖ്യത്തെ കുറിച്ച് പഠിക്കുമെന്ന് ഇബ്രാഹിം പറഞ്ഞു. ബിജെപിയുമായി സഖ്യം ചേർന്നതിനു പിന്നാലെ നിരവധി മുസ്ലിം നേതാക്കളാണ് ജെഡിഎസ് പാർട്ടി വിട്ടത്. തുടർനടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ സി.എം.ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജെഡിഎസ് ഒക്ടോബർ 16ന് യോഗം ചേരുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സെപ്റ്റംബർ 22നാണ് ജെഡിഎസ് എൻഡിഎയ്ക്കൊപ്പം ചേർന്നത്.
CM Ibrahim : ಬಿಜೆಪಿ-ಜೆಡಿಎಸ್ ಮೈತ್ರಿ ಬಗ್ಗೆ ಇಬ್ರಾಹಿಂ ಅಸಮಾಧಾನ | BJP-JDS Alliance | HD Kumaraswamy#cmibrahim #bjpjdsalliance #hdkumaraswamy #jds #bjp #cmsiddaramaiah #congress #dkshivakumar #karnataka #kannadanews #kannadanewslive #kannadalivenews #newskannada #karnataka… pic.twitter.com/kwDlAe8pC5
— Republic Kannada (@KannadaRepublic) September 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.