കാവേരി നദീജല തർക്കം; സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകാനൊരുങ്ങി കർണാടക

ബെംഗളൂരു: കാവേദി നദീജല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകാനൊരുങ്ങി കർണാടക സർക്കാർ. കാവേരി വാട്ടർ മാനേജ്മെന്‍റ് അതോറിറ്റിയിലും (സിഡബ്ല്യുഎംഎ) റിവ്യൂ ഹർജി നൽകും. തമിഴ്നാടിന് കാവേരി ജലം വിട്ടു കൊടുക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
അടുത്തിടെ സിഡബ്ല്യുഎംഎ 3000 ക്യുബിക് സെന്‍റീമീറ്റർ ജലം തമിഴ്നാടിന് വിട്ടു കൊടുക്കാൻ കർണാടകയോട് നിർദേശിക്കാനായി കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിക്ക് (സിആർഡബ്ല്യുസി) നിർദേശം നൽകിയിരുന്നു. എന്നാൽ അത്രയും ജലം ഇല്ലാത്തതിനാൽ നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സുപ്രീം കോടതി മുൻ ജഡ്ജിമാരും മുൻ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. നദീജല തർക്കവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി ഒരു ഉന്നത ഉപദേശക സമിതിയെ രൂപീകരിക്കുമെന്നും സമിതിയുടെ നിർദേശപ്രകാരം കാവേരി തർക്കത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
