‘സാധനം എന്ന വാക്ക് പിൻവലിക്കുന്നു’; വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ എം ഷാജി

മന്ത്രി വീണാജോര്‍ജ്ജിനെതിരെ നടത്തിയ പരാമര്‍ശത്തിലെ ‘സാധനം’ എന്ന വാക്ക് താന്‍ പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് എം.കെ. ഷാജി. എന്നാല്‍ അതിനൊപ്പം പറഞ്ഞ ‘അന്തവുമില്ല കുന്തവുമില്ല’ എന്ന പ്രസ്താവന പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പറഞ്ഞു. കെ എം സി സി ദമ്മാം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് പ്രതികരണം.
വാക്കില്‍ തൂങ്ങി കളിക്കുന്നത് ഫാസിസ്റ്റ് തന്ത്രമാണ്. മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിക്കാത്തതിനാല്‍ അന്ന് തിരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമര്‍ശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ശ്രീമതി ടീച്ചര്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. തന്നെ എംഎം മണിയെ വെച്ച് വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയില്‍ ചുമക്കുന്ന ഡിവൈഎഫ്‌ഐക്ക് തന്നെ കുറിച്ച് പറയാൻ അര്‍ഹതയില്ല”- കെഎം ഷാജി പറഞ്ഞു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി എന്നായിരുന്നു കെഎം ഷാജിയുടെ പരാമര്‍ശം. “മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നു, അവരെ വെട്ടിക്കളഞ്ഞു.”- എന്നായിരുന്നു മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കുന്നതിനിടെ കെഎം ഷാജി പറഞ്ഞത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.