ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1; 9 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു

ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ആദ്യസൗര ദൗത്യമായ ആദിത്യ എല്‍-1. നിലവിൽ ആദിത്യ എൽ -1 ഭൂമിയുടെ സ്വാധീന വലയം കടന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലഗ്രഞ്ച് പോയിന്റിലേക്ക് യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. സ്വാധീന വലയം കടന്ന പേടകം 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് യാത്ര തുടരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജനുവരി ആദ്യവാരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.
സൂര്യന്റെ കാന്തിക മണ്ഡലം, സൗര അന്തരീക്ഷത്തിന്റെ ഘടന, താപനില അടക്കം വരുന്ന കാര്യങ്ങളില്‍ പഠനം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി 7 പേലോടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാലെണ്ണം പ്രകാശത്തെ നിരീക്ഷിക്കുമ്പോള്‍ ബാക്കി മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും. പേടകത്തിലെ പ്രധാന പേ ലോഡ് വിസിബിള്‍ എമിഷന്‍ ലൈന്‍ ഗ്രാഫ് ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കും. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എൽവി സി57 റോക്കറ്റില്‍ ഇന്ത്യയുടെ ചരിത്ര ദൗത്യം ആദിത്യ എല്‍- കുതിച്ചുയര്‍ന്നത്.
ജനുവരി ആദ്യവാരം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ ആദിത്യ എത്തും. ഇവിടെയുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്നതോടെ സൂര്യനെപ്പറ്റിയുള്ള സമ്പൂര്‍ണ പഠനം പേടകം ആരംഭിക്കും. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.