ബെംഗളൂരുവിലെ കമ്പള മത്സരം നവംബറിൽ നടക്കും

ബെംഗളൂരു: ബെംഗളൂരു കമ്പള മത്സരം നവംബറിൽ നടക്കുമെന്ന് കമ്പള സമിതി പ്രസിഡന്റ് അശോക് കുമാർ റായ് അറിയിച്ചു. ബെംഗളൂരു കമ്പള സമിതിയും ദക്ഷിണ കന്നഡ ജില്ലാ കമ്പള സമിതിയും ചേർന്ന് സംയുക്തമായാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്. നവംബർ 25, 26 തീയതികളിൽ പാലസ് ഗ്രൗണ്ടിലാണ് മത്സരം. 125 ജോഡി കമ്പള പോത്തുകളും ഉടമകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് റായ് പറഞ്ഞു.
മംഗളുരുവിൽ വൻ ഘോഷയാത്ര നടത്തിയ ശേഷമാണ് ഉടമകളും പോത്തുകളും ബെംഗളൂരുവിലേക്ക് പുറപ്പെടുക. ലോറികളിലാകും പോത്തുകളെ കടത്തിവിടുക. മൃഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി ദക്ഷിണ കന്നഡയിൽ നിന്നും ഉഡുപ്പിയിൽ നിന്നും മാത്രമായി ഭക്ഷണവും വെള്ളവും കൊണ്ടുവരാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം, 150 പേർക്ക് കമ്പള മത്സരാർഥികൾക്ക് താമസിക്കാനുള്ള സൗകര്യം ബെംഗളൂരുവിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സിനിമാ മേഖലയിലെ പ്രമുഖർ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കും. തുളുനാട് ഭക്ഷണത്തിന്റെ പ്രദർശനവും വിൽപ്പനയും വേദിയിൽ ലഭ്യമാക്കും. 2000 വിവിഐപി ഇരിപ്പിടങ്ങളും 10,000 കാഴ്ചക്കാർക്കുള്ള ഗാലറിയും ഒരുക്കും. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേദിയിൽ ഒരുക്കുമെന്നും റായ് പറഞ്ഞു.
ബെംഗളൂരുവിൽ തുളുഭവനം നിർമിക്കാനും മംഗളൂരുവിലെ പിലിക്കുളയിൽ കമ്പളഭവൻ അനുവദിക്കാനും സമിതി സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പളയിലെ വിജയികളെ ചടങ്ങിൽ അനുമോദിക്കുമെന്നും റായ് പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെഡലുകൾ നൽകും. ഏകദേശം 6 കോടി രൂപ ചെലവിലാണ് മുഴുവൻ പരിപാടികളും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.