പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഇന്ന് മുതൽ അധിക ജിഎസ്ടി

പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങ്, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഇന്നു മുതൽ 28 ശതമാനം ജിഎസ്ടി ബാധകമാവും. ഇതുവരെ 18 ശതമാനം ആയിരുന്നു നികുതി. കമ്പനികളാണ് നികുതി ഈടാക്കുകയും സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്യുക.
നികുതി വർധിപ്പിക്കാനുള്ള നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും അടുത്തിടെ പാസാക്കിയിരുന്നു. കർണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതു പുറപ്പെടുവിക്കാത്തതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകുമെന്നാണു ഗെയിമിങ് കമ്പനികളുടെ വാദം.
എന്നാൽ കേരളവും വൈകാതെ ഓർഡിനൻസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. കേരളത്തിൽ ഇതുവരെ ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പുതിയ നിയമഭേദഗതിയനുസരിച്ച് വിദേശ ഗെയിമിങ് കമ്പനികളും ഇന്ത്യയിൽ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.
New GST structure on online gaming, casino to be implemented from October 1, 2023: @FinMinIndia pic.twitter.com/1KLCeQrnZt
— ET NOW (@ETNOWlive) September 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.