ബെംഗളൂരുവിൽ വസ്തുവിൻ്റെ മൂല്യത്തിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിലെ വസ്തുക്കളുടെ മാർഗനിർദേശ മൂല്യവർധന (പ്രോപ്പർട്ടി ഗൈഡൻസ് വാല്യു) പ്രാബല്യത്തിൽ. നിലവിലെ മൂല്യത്തേക്കാൾ 25 മുതൽ 30 ശതമാനം വരെയാണ് വർധന. ബെംഗളൂരുവിൽ ഉടനീളമുള്ള വസ്തുവിലയ്ക്ക് പുതിയ ഗൈഡൻസ് വാല്യു ബാധകമാകും.
കഴിഞ്ഞ അഞ്ച് വർഷമായി വസ്തുവകകളുടെ മാർഗനിർദേശ മൂല്യം മാറ്റമില്ലാതെ തുടരുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ അറിയിച്ചു. പ്രാദേശികതയും ഘടനയും അനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള വസ്തുവിന്റെ ഏറ്റവും കുറഞ്ഞ വിൽപന വിലയാണ് മാർഗനിർദേശ മൂല്യം. വസ്തുവിന്റെ മൂല്യത്തിന്റെ 5.6 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും സെസും സർചാർജും സഹിതം 1 ശതമാനം സ്ഥിര രജിസ്ട്രേഷൻ ഫീസും വാങ്ങുന്നയാൾ നൽകണം.
ഗൈഡൻസ് മൂല്യം പുനപരിശോധിക്കാത്തത് കള്ളപ്പണ ഇടപാടുകൾക്ക് പരോക്ഷമായി അനുമതി നൽകിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. അതിനാൽ പുതിയ മാർഗനിർദേശ മൂല്യം ഒക്ടോബർ 1 മുതൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കറ്റ് റേറ്റും ഗൈഡൻസ് മൂല്യവും ഒരുപോലെയുള്ള മേഖലകളിൽ മാർഗനിർദേശ മൂല്യം 10 ശതമാനം വർധിപ്പിച്ചതായും മാർക്കറ്റ് നിരക്ക് മാർഗനിർദേശ മൂല്യത്തേക്കാൾ 200 മടങ്ങ് കൂടുതലുള്ള പ്രദേശങ്ങളിൽ, പുതുക്കിയ നിരക്ക് 20 ശതമാനം മുതൽ 25 ശതമാനമാക്കി വർധിപ്പിച്ചതായും ഗൈഡൻസ് മൂല്യത്തിന്റെ പരിഷ്കരണം വിശദീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ ഒന്നിന് ബെംഗളൂരുവിൽ പുതുക്കിയ നിരക്ക് നടപ്പാക്കും. ബാക്കിയുള്ള ഓരോ ജില്ലയിലും റവന്യു വകുപ്പ് ഉപസമിതി ചർച്ച ചെയ്ത് പുതിയ മാർഗനിർദേശ മൂല്യം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.
Property prices in Bengaluru set to go up from today. Here is whyhttps://t.co/4D7RXpdGDx
Due to the increase in property guidance value by 25 to 30 per cent to the current value.
— Bangalore (@bangalore) October 1, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.