കെഎംസിസി മലയാളികള്‍ക്ക് അഭിമാനം: ഹൈബി ഈഡന്‍ എം.പി

ബെംഗളൂരു: കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹത്തിന് ആശ്രയവും അഭിമാനവുമാണെന്ന് ഹൈബി ഈഡന്‍ എം.പി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ സംഘടിപ്പിച്ച ‘കപ്പ്ള്‍ റീയൂണിയന്‍’ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ഓൾ ഇന്ത്യാ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. വര്‍ഷാവര്‍ഷം സമൂഹ വിവാഹങ്ങളിലൂടെ നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ക്കാണ് ചിറകു നല്‍കുന്നത്. ഒരു വിവാഹ സംഗമത്തിലൂടെ അവരെ വിവാഹം ചെയ്തു വിടുക മാത്രമല്ല, അതിനു ശേഷമുള്ള ആ കുടുംബത്തിന്റെ സൗഖ്യവും സന്തോഷവും എഐകെഎംസിസി ഉത്തരവാദിത്വമായി കാണുന്നതിന്റെ സാക്ഷ്യമാണ് ഈ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി. ഉസ്മാന്‍ അധ്യക്ഷനായി. വില്‍സന്‍ ഗാര്‍ഡന്‍ സ്റ്റേഷന്‍ ഓഫീസര്‍ ഫാറൂഖ് പാഷ, ഡോ. സഈദ് എ ജവാസ്, റഷീദ് മൗലവി, അബ്ദുള്ള മാവള്ളി, മുനീര്‍ ഹെബ്ബാള്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍, നാസര്‍ നീലസാന്ദ്ര, യൂസുഫ് ഹാജി സംബന്ധിച്ചു. എം.ക നൗഷാദ് സ്വാഗതവും ടി.സി മുനീര്‍ നന്ദിയും പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.