ലഷ്കറെ തയ്‌ബ ഭീകരൻ കറാച്ചിയിൽ വെടിയേറ്റ് മരിച്ചു

ലഷ്കറെ തയ്‌ബ കൊടും ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖ് (30) വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ കറാച്ചിയിൽ ഇന്നലെയുണ്ടായ അജ്ഞാത വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കറെ തയ്‌ബയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികളിൽ ഒരാളാണ് കൊല്ലപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്. 2008ൽ മുംബയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഇപ്പോൾ പാകിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഈ മാസമാദ്യം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഇസ്ലാം മതപുരോഹിതൻ മൗലാന സിയാവുർ റഹ്‌മാൻ പാകിസ്താനിൽ കൊലപ്പെട്ടിരുന്നു. ഇതിന് സമാനമാണ് മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകം. മൗലാന സിയാവുർ റഹ്‌മാനെ കറാച്ചിയിൽ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് തോക്കുധാരികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ലഷ്‌കർ ഭീകരൻരായ സിയവൂർ റഹ്‌മാൻ, മുഫ്തി ഖൈസർ എന്നിവരെ മത പുരോഹിതന്മാരായി പാക് ഏജൻസികൾ വിശേഷിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
👉🏼 Sept 28: Hizbul terrorist Zia-ur Rehman killed in Karachi.
👉🏼 Sept 29: Body of Kamaluddin Saeed, son of #HafizSaeed, found in Pakistan’s Jabba Valley. He had been kidnapped by unknown persons.
👉🏼 Sept 30: Qaiser Farooq, Hafiz’s close aide and LeT terrorist, killed in Karachi👇🏼 pic.twitter.com/WpoHQ1I8FV— Abhijit Majumder (@abhijitmajumder) September 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
