കന്നഡ എഴുത്തുകാർക്ക് ഭീഷണി കത്തയച്ചയാൾ പിടിയിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ കന്നഡ എഴുത്തുകാർക്ക് ഭീഷണിക്കത്ത് അയച്ചയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. ദാവൻഗെരെ സ്വദേശിയും ഹിന്ദുത്വ പ്രവർത്തകനുമായ ശിവാജി റാവു ജാദവ് ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ എഴുത്തുകാർക്ക് ഭീഷണിക്കത്ത് എഴുതിയെന്ന് ജാദവ് കുറ്റസമ്മതം നടത്തിയതായി സിസിബി അറിയിച്ചു.
എല്ലാ കത്തുകളും എഴുതിയത് ഒരേ വ്യക്തിയാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കത്തുകൾ എഴുതിയത് ഒരേ വ്യക്തിയാണെങ്കിലും, വിവിധ സ്ഥലങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ നിന്നാണ് ഇവ എഴുത്തുകാർക്ക് അയച്ചത്. ഹിന്ദു മതത്തിന് വിരുദ്ധമായ വിഷയങ്ങൾ എഴുതിയതിനാലാണ് താൻ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ജാദവ് സമ്മതിച്ചു. ഓഗസ്റ്റിൽ കത്തുകൾ ലഭിച്ചതിനെ തുടർന്ന് എഴുത്തുകാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് അജ്ഞാത കത്ത് എഴുതിയയാൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. കും. വീരഭദ്രപ്പ, ബി.എൽ.വേണു, ബഞ്ചഗെരെ ജയപ്രകാശ്, ബി.ടി. ലളിത നായിക്, വസുന്ധര ഭൂപതി എന്നിവർക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.
മതപരമായ കാര്യങ്ങൾ സംസാരിക്കുന്നത് നിർത്തിയില്ലെങ്കിൽ എഴുത്തുകാരെ കൊല്ലുമെന്ന് പ്രതി കത്തിലൂടെ ഭീഷണിപ്പെടുത്തിയായിരുന്നു കത്തുകൾ. ചില കത്തുകളിൽ, എഴുത്തുകാരോട് പരസ്യമായി മാപ്പ് പറയണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായും ചോദ്യം ചെയ്തുവരികയാണെന്നും സിസിബി പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
