വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

രാജസ്ഥാനില്‍ വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. രാംഗഞ്ച് സ്വദേശിയായ 20കാരന്‍ ഇഖ്ബാല്‍ മസീസ് ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരിലെ ഗംഗാപോല്‍ പ്രദേശത്താണ് സംഭവം.
സംഭവദിവസം രാത്രി ഇഖ്ബാല്‍ ജയ്‌സിങ്പുര ഖോറില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോള്‍ ഗംഗാപോളിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വാഹനക്കാരും തമ്മില്‍ തര്‍ക്കം നടക്കുകയും ഈ സമയം അവിടെയുണ്ടായിരുന്ന മോഹന്‍ലാല്‍ എന്നയാളും നാട്ടുകാരും ഇവരെ സമാധാനിപ്പിക്കാന്‍ ഇടപെട്ടെങ്കിലും തര്‍ക്കം അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. എന്നാല്‍ ഇഖ്ബാല്‍ മോഹന്‍ലാലുമായി വഴക്കുണ്ടാക്കിയെന്നാണ് ആരോപണം. കൂടാതെ സംഭവസമയത്ത് കൂടിയ നാട്ടുകാര്‍ സമീപത്തുള്ള മറ്റുള്ളവരെയും വിളിച്ച് വടിയും കമ്പികളും ഉപയോഗിച്ച് മസീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് മനക് ചൗക്ക് സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് ജാഖര്‍ പറഞ്ഞു.
വിവരമറിഞ്ഞ് സുഭാഷ് ചൗക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരുക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന മസീസിനെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവാവ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അജ്ഞാതരായ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സുഭാഷ് ചൗക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അശോക് സിങ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലിനായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.