ഏഷ്യന്‍ ഗെയിംസ്; ലോംഗ്ജംപിൽ മലയാളി താരം ആന്‍സി സോജന് വെള്ളി

ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.63 മീറ്റർ ദൂരത്തോടെയാണ് ആൻസി രണ്ടാമത് എത്തിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ആൻസ അഞ്ചാം ശ്രമത്തിലാണ് മെഡൽ സ്വന്തമാക്കിയത്. തൃശൂർ നാട്ടിക സ്വദേശിയാണ്. 6.73 മീറ്റർ ചാടിയ ചൈനയുടെ സിയോങ് ഷിഖി സ്വർണം നേടി.
4×400 മീറ്റർ മിക്സ്ഡ് റിലേയിൽ മലയാളി താരം മുഹമ്മദ് അജ്മൽ ഉൾപ്പെട്ട ഇന്ത്യൻ ടീം നേടിയ വെങ്കല മെഡൽ വെള്ളിയായി. രണ്ടാമതെത്തിയ ശ്രീലങ്കൻ ടീമിന് അയോഗ്യത കൽപ്പിച്ചതോടെയാണ് ഇന്ത്യൻ ടീമിന് വെള്ളി ലഭിച്ചത്. വിദ്യ, രാജേഷ്, ഷുഭ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 59 ആയി. 13 സ്വർണവും 23 വെള്ളിയും 23 വെങ്കലവുമാണ് ടീം ഇതുവരെ നേടിയത്. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോംഗ് ജമ്പില്‍ പാലക്കാട് സ്വദേശി എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ നേടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.