ശിവമോഗയിൽ സംഘർഷം; കർഫ്യു ഏർപ്പെടുത്തി

ബെംഗളൂരു: ശിവമൊഗയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നാളെ കർഫ്യൂ ഏർപ്പെടുത്തി. നബിദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ കല്ലേറ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് ജില്ലാ ഭരണകൂടം കർഫ്യു ഏർപ്പെടുത്തിയത്.
നബിദിനാഘോഷ റാലിക്ക് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് ജനക്കൂട്ടം വീടുകൾക്കും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശിവമൊഗയിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് 40 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കസ്റ്റഡിയിലെടുത്തവർക്ക് ഏതെങ്കിലും പാർട്ടികളുമായുള്ള ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാരണത്താൽ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സെപ്റ്റംബർ 30ന് ഇതേ പ്രദേശത്ത് നബിദിനാഘോഷ ജാഥയുടെ ഭാഗമായി സ്ഥാപിച്ച കട്ടൗട്ടിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
ಶಿವಮೊಗ್ಗದಲ್ಲಿ ಇದೆಲ್ಲ ಏನ್ ಹೊಸದಾಗಿ ಮಾಡ್ತಾರಾ? ಗೃಹ ಸಚಿವ ಪರಮೇಶ್ವರ ಉಡಾಫೆ ಉತ್ತರ!#Karnataka #Shivamogga #StonePelting #Shimoga #KannadaNews @BJP4Karnataka @DrParameshwara https://t.co/yPlct0ioTZ
— Asianet Suvarna News (@AsianetNewsSN) October 2, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
