ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന വൈദ്യുതകാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജെ.പി. നഗറിലാണ് സംഭവം. കാർ ജെ.പി. നഗർ ഡാൽമിയ സർക്കിളിലെത്തിയപ്പോഴാണ് തീപിടിച്ചത്. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി.
സംഭവസ്ഥലത്തെത്തിയ പോലീസ് മറ്റുവാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ റോഡ് ബ്ലോക്ക് ചെയ്തു. ഇതോടെ ഏതാനും മണിക്കൂറുകളിലേക്ക് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാർ പൂർണമായി കത്തിനശിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. വൈദ്യുതസ്കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവം നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ബെംഗളൂരുവിൽ വൈദ്യുതകാറിന് തീപിടിക്കുന്നത് ഇതാദ്യത്തെ സംഭവമാണ്.
#Bengaluru: An #electric #car caught #fire near Dalmia Circle in #JPNagar area today. No casualties. Reason is yet to be ascertained.@NammaBengaluroo @WFRising @0RRCA @TOIBengaluru @anandmahindra @namma_BTM @east_bengaluru @icindngr @RisingVarthur pic.twitter.com/5J0pWjOjn1
— Rakesh Prakash (@rakeshprakash1) September 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
