ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കലം കൂടി സ്വന്തമാക്കി ഇന്ത്യ. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം.
4.43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. 4.19.447 സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ചൈന സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കർ വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി സ്വന്തമാക്കിയത്. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടി.
പുരുഷന്മാരുടെ ഷോട്ട് പുട്ട് ഇനത്തിൽ തേജിന്ദര്‍ പാല്‍ സിങാണ് സ്വര്‍ണം സ്വന്തമാക്കി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ സ്വർണം നേടിയിരുന്നു. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം നേടിയത്. ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.