വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്.
തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടില്‍ ഞായറാഴ്ച വെെകീട്ട് 7.15-ഓടെ എത്തിയ സംഘം 10.15 വരെ വീട്ടില്‍ ചിലവഴിച്ചു.
അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുകയും ദിനപത്രം പരിശോധിക്കുകയും ചെയ്തു. ശേഷം വീട്ടില്‍നിന്നും പത്രങ്ങളെടുത്തതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്. പോലീസ് നാട്ടിലും കാട്ടിലും തിരച്ചില്‍ നടത്തുന്നതിനിടെയാണ് തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. ഓഫീസ് അക്രമം നടത്തിയ സംഘത്തില്‍ സിപി മൊയ്തീന്‍, സന്തോഷ്, മനോജ് എന്നിവരും കൂട്ടത്തില്‍ ഉണ്ടായതായി സംശയിക്കുന്നുണ്ട്.
മാവോയിസ്റ്റ് നേതാക്കള്‍ പ്രദേശത്ത് ഉള്ളതായി വ്യാഴാഴ്ച പോലീസ് സ്ഥിരീകരിച്ചിരുന്നു. അവശേഷിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സോമന്‍, തമിഴ്‌നാട് സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ സംഘത്തെ നേരില്‍ കണ്ടവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.