ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി; പള്ളി വികാരി ചുമതലയിൽ നിന്നും മാറ്റി

ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം നേടിയ കൊന്നത്തടി മങ്കുവ സെൻ്റ് തോമസ് ദേവാലയ വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെ ഇടവക ചുമതലയിൽ നിന്നും മാറ്റി ഇടുക്കി രൂപത. ഇത് സംബന്ധിച്ച് രൂപതയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങി.
ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ ന്യൂനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പോളി എന്നിവരിൽ നിന്നാണ് ഫാദർ കുര്യാക്കോസ് മറ്റം കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ പ്രാഥമിക അംഗത്വം നേടുന്നത്. വൈദികനെ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു.
.ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന് കരുതുന്നില്ല എന്ന് സ്വീകരണങ്ങൾക്ക് ശേഷം ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു. 40 വർഷങ്ങൾക്കു മുൻപ് സിപിഎം നയിച്ച ജാഥക്ക് നൽകിയ സ്വീകരണ യോഗത്തിലും തനിക്ക് പങ്കെടുത്ത് അധ്യക്ഷനാകാൻ കഴിഞ്ഞിട്ടുണ്ട് എന്നും ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.