വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ടേക്ക് ഓഫിനു തൊട്ടുമുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രാക്കാരന്‍ അറസ്റ്റില്‍. നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം.
സെപ്റ്റംബർ 30ന് രാത്രി 10 മണിയോടെ നാഗ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സ്വപ്നില്‍ ഹോളി എന്ന യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്നാണ് ഇയാള്‍ ഇരുന്നിരുന്നത്. ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്കുള്ള അനൗണ്‍സ്‌മെന്റ് നടത്തുന്നതിനിടെയാണ് വാതില്‍ തുറക്കാന്‍ ഇയാൾ ശ്രമിച്ചത്.
രാത്രി 11.55 ന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) വിമാനം ഇറങ്ങിയ ശേഷം, ഹോളിയെ എയര്‍ലൈന്‍സ് സ്റ്റാഫ് പോലീസിന് കൈമാറി. എയര്‍ലൈന്‍ സ്റ്റാഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
സെപ്റ്റംബർ 20ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരനെ ചെന്നൈയില്‍ എത്തിയപ്പോള്‍ അധികൃതര്‍ക്ക് കൈമാറിയതായി എയര്‍ലൈന്‍ അധികൃതർ പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.