ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ

ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. നേപ്പാളിനെ 23 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 202 റൺസ് നേടി. എന്നാല്‍ സ്കോര്‍ പിന്തുടര്‍ന്ന നേപ്പാളിന് 179 റണ്‍സെ നേടാനായുള്ളു.
ഇന്ത്യന്‍ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ (48 പന്തില്‍ 100) സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 200 കടന്നത്. രാജ്യാന്തര ട്വന്‍റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കൂടി മത്സരത്തിലൂടെ ജയ്സ്വാള്‍ സ്വന്തമാക്കി. ഋതുരാജ് ഗെയ്ക്‌വാദ്–ജയ്സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച റിങ്കു സിങ് (15 പന്തില്‍ 37) ഒപ്പം ചേര്‍ന്നതോടെ നേപ്പാളിന്‍റെ പ്രതീക്ഷകള്‍ ഏറെക്കുറെ ആദ്യ ഇന്നിങ്സില്‍ തന്നെ അസ്തമിച്ചു.
15 പന്തിൽ 32 റൺസ് നേടിയ ദിപേന്ദ്രസിങ് എയ്‌രിയാണ് നേപ്പാളിന്‍റെ ടോപ് സ്‌കോറർ. കുശാൽ ഭുർതെൽ (32 പന്തിൽ 28), കുശാൽ മല്ല (22 പന്തിൽ 29), സുന്ദീപ് ജോറ (12 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ വീണു. ഇന്ത്യയ്ക്കായി വി. ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ ഇന്ത്യയ്ക്കായി 3 വിക്കറ്റ് വീതം നേടി. അർഷദീപ് സിങ് 2 വിക്കറ്റുകള്‍ വീഴ്ത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
