ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റര്‍ കസ്റ്റഡിയില്‍

മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇൻ ചീഫ് പ്രബിര്‍ പുരകയസ്‌തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലുണ്ടായിരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തെന്നാണ് അറിയുന്നത്. സ്ഥാപനത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവരും കസ്റ്റഡിയിലായി. തീവ്രവാദ പ്രവര്‍ത്തനത്തിന് സഹായം ചെയ്തെന്ന് ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.
ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളരുടെ വസതിയില്‍ രാവിലെ മുതല്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തി. പിന്നാലെ ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡി.രഘുനന്ദന്‍, സ്റ്റാന്റപ് കൊമേഡിയന്‍ സഞ്ജയ് രജൗരി എന്നിവരെ കസ്റ്റഡിയിലെടുത്തു. അഞ്ച് ഗ്രൂപ്പുകളിലായി നൂറിടങ്ങളിലാണ് ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്.
റെയ്ഡുമായി ബന്ധ പ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഡല്‍ഹി പോലീസ് പങ്കുവച്ചിട്ടില്ലെങ്കിലും ചൈനീസ് ബന്ധം ആരോപിച്ചാണു നീക്കം എന്നാണു വിവരം. 2021 മുതല്‍ തന്നെ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡ്‌റെയ്ഡിനെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശിച്ചു. നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
