ചായക്കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപണം: 12കാരനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ചായക്കടയില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ തൂണില്‍ കെട്ടി നഗ്‌നനാക്കി മര്‍ദിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദില്‍ റോഡരികിലെ ചായക്കടയില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്. പോലീസെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തതായി പോലീസ് വ്യക്തമാക്കി. കൈയിലും പുറത്തും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.
മകനെ ഒരു കൂട്ടം ആളുകള്‍ ഉപദ്രവിക്കുന്നുവെന്ന് മനസിലായതിനെത്തുടര്‍ന്നാണ് സംഭവ സ്ഥലത്തെത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കവര്‍ന്ന പണം എവിടെയെന്ന് താന്‍ ചോദിച്ചെങ്കിലും ആരും തന്നോട് മറുപടി പറഞ്ഞില്ലെന്നും ചെരുപ്പും കല്ലും ഉപയോഗിച്ച് വീണ്ടും അവര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.