Follow the News Bengaluru channel on WhatsApp

ശിവമോഗയിൽ നബിദിനറാലിക്കിടെ കല്ലേറ്; 60 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവമോഗയിൽ നബിദിന റാലിക്കിടെ കല്ലെറിഞ്ഞ സംഭവത്തിൽ 60 പേരെ അറസ്റ്റു ചെയ്തു. നഗരത്തിലെ റാഗിഗുദ്ദ, ശാന്തിനഗർ ഭാഗങ്ങളിൽ ഞായറാഴ്ച രാത്രിയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘാടകർ സ്ഥാപിച്ച പോസ്റ്ററിൽ ടിപ്പു സുൽത്താൻ്റെ ചിത്രം ഉൾപ്പെടുത്തിയത് ഹിന്ദുത്വ സംഘടനകൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിലേക്ക് എത്തിയത്. തുടർന്ന് വൈകിട്ടോടെ നടന്ന നബിദിന റാലിക്കെതിരെ കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറിൽ 12 പോലീസുകാരുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവരെ ശിവമോഗ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ ഭരണകൂടം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സംഘർഷം നിയന്ത്രണ വിധേയമായിട്ടുണ്ട്. മന്ത്രി മധു ബംഗാരപ്പ ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ 24 കേസുകൾ രജിസ്റ്റർ ചെയ്തതായി അദ്ദേഹം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.