അഭിമുഖത്തിനിടെ കാമറക്ക് മുന്നിൽ എത്തിയ യുവാവിനെ തല്ലി; ഒടുവിൽ പ്രതികരണവുമായി നടി

മോഹന്‍ലാൽ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു. പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകൾ കൂടിയാണ് ലക്ഷ്മി മഞ്ജു. അടുത്തിടെ മഞ്ജു ഒരു യുവാവിനെ തല്ലിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെയുള്ള അഭിമുഖത്തിൽ ആണ് കാമറയ്ക്കു മുന്നിലൂടെ കടന്നു പോയ യുവാവിനെ നടി തല്ലിയത്.
തന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. താൻ വെറുമൊരു നടി മാത്രമല്ല, ഫ്രെയിമിനനുസരിച്ച് പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ല എന്നും അറിയാം, എന്നാണ് ലക്ഷ്മി എക്‌സിലൂടെ നൽകിയ മറുപടി. വിവാദങ്ങളോട് തമാശയോടെയായിരുന്നു നടിയുടെ പ്രതികരണം. സൈമ അവാര്‍ഡിന് പങ്കെടുക്കുവാൻ എത്തിയ ലക്ഷ്മിയോട് അവതാരക റെഡ് കാര്‍പറ്റ് അഭിമുഖം നടത്തുകയായിരുന്നു. ഇതിനിടെ ഒരു യുവാവ് കാമറക്ക് മുന്നിലൂടെ കടന്നുപോയത് നടിയെ പ്രകോപിതയാക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നടിക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ആരെയും കയ്യേറ്റം ചെയ്യാൻ നടിക്ക് അവകാശമില്ലെന്നും അങ്ങേയറ്റം ധിക്കാരപരമായ നടപടിയാണ് ലക്ഷ്മി ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശനം. സിനിമകൾക്ക് പുറമെ ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയിലും ലക്ഷ്മി വേഷമിടുന്നുണ്ട്.
That’s what happens when you casually stroll into my masterpiece! Remember, I’m not just an artist, I’m also a professional ‘frame-thrower.’ 😄 Hehehe! 😜📸
Violence is never the answer BUT. #LakshmiManchu #Duurrrr #GoBehindTheCameraDude #Basic #LakshmiUnfiltered pic.twitter.com/O65ghph8y3— Manchu Lakshmi Prasanna (@LakshmiManchu) September 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
