ഉജ്വല പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയര്‍ത്തി

ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്‌സിഡി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനം. ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.
ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്സിഡി കിട്ടുക. തൊഴിലുറപ്പ് പദ്ധതി എന്ന യുപിഎ സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിനോട് കിടപിടിക്കുന്നത് എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ടതാണ് എൻഡിഎയുടെ ഉജ്ജ്വല യോജന. ഇന്ത്യൻ അടുക്കളകളില്‍, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളില്‍ വിറകിനു പകരം എല്‍പിജി ഉപഭോഗം ശീലമാക്കിക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് 703 രൂപയ്ക്കാണ് നിലവില്‍ സിലിണ്ടര്‍ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടു കൂടി സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും. 2016-ലാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാരംഭിച്ചത്.
കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി 2018-ല്‍ പദ്ധതി വിപുലീകരിച്ചു. രാജ്യത്തെ 75 ലക്ഷം ദരിദ്ര കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.